Wednesday 7 October 2015

സഖാവു പറഞ്ഞത്


രാവിലെ തന്നെ വല്ലാത്ത ഒരു ബഹളം കേട്ടിട്ടാണ് രാഘവൻ പതിവില്ലാതെ നേരത്തെ എഴുനെൽക്കുന്നതു.....സഖാവേ എന്ന വിളി കേട്ടിട്ടാണ് മുറ്റത്തേക്ക് ഇറങ്ങി ചെല്ലുന്നത് ....ആളുകൾ  കയ്യിൽ ആയുധങ്ങളുമായി നിൽക്കുന്നു...

"സഖാവേ നിങ്ങൾ ഒന്നുമറിഞ്ഞില്ലേ .....അവിടെ ശവക്കുഴി തോണ്ടുന്നു , എന്തോ ഭയങ്കര ബഹളം ഒക്കെയാണ് , വാ നമുക്ക് പോയി നോക്കാം" ...

എന്താണെന്നു ചോദിക്കും മുന്നേ ആളുകൾ ഓടാൻ തുടങ്ങി ....പാതി വലിച്ച ബീഡിക്കുറ്റി വലിച്ചെറിഞ്ഞു പാതിവിരിഞ്ഞ നെഞ്ചിൽ ഷർട്ടും ഇട്ടു സഖാവും ഓടി ....കടപ്പുറത്തെ ശ്മാശാനത്തു പോലീസും കുറെ ആളുകളും തടിച്ചു കൂടിയിരിക്കുന്നു .....

" രാജുവിന്റെ മരണം കൊലപാതകം ആണെന്ന് സംശയം , അത് കൊണ്ട് സാരുമാര് കുഴി കുത്തി പൊളിക്കാൻ  വന്നതാ " ഒരാൾ അടക്കത്തിൽ പറഞ്ഞു

അയാളുടെ ഓർമകളിൽ കൊള്ളിമീൻ പായുകയായിരുന്നു ...സിരയിൽ വിപ്ലവം കൊടികുത്തി തറഞ്ഞിരുന്ന നേരത്ത് താനും രാജുവുമായിരുന്നു പാർട്ടിക്കു എല്ലാം .....തങ്ങൾ  പോലീസിന്റെയും , ജൽപ്പരകക്ഷികളുടെയും  ഇടിയും കുത്തും കൊണ്ട്  നേടിയെടുത്ത ഒരുപ്പാട്കാര്യങ്ങൾ  അയാൾക്ക് ഓർമ്മ വന്നു ...അവസാനം ഒരു ചവുട്ടിൽ ഒതുങ്ങി തന്റെ മടിയിൽ തീർന്ന രാജുവെന്ന ഉറ്റസുഹൃത്ത്  , ഓർമകളുടെ ചായക്കൂട്ടിൽ അയാളുടെ മനസിലേക്ക്  തന്റെ സുഹൃത്തിന്റെ മുഖം കടന്നു വന്നു  ....

"ഇത് കുഴിക്കണമെങ്കിൽ എന്റെ നെഞ്ചിൽ ശ്വാസം തീരണം സാറുമാരെ, മരണം ഒന്നേയുള്ളൂ , പക്ഷെ വീണ്ടും കുഴികുത്തി പുറത്തെടുത്തു  അവനെ കൊല്ലാനാണ് ഭാവമെങ്കിൽ ഇവടെ ചോരപ്പുഴ ഒഴുകും "

നെഞ്ചുറപ്പോടെയുള്ള ശബ്ദത്തിന് ഒരു അമ്പതുകാരന്റെ പോരാട്ടവീര്യം അല്ലായിരുന്നു .....പഴയ രാഘവൻ അവിടെ  ജനിച്ചു , സിരകളിൽ വീണ്ടും പഴയ വിപ്ലവത്തിന്റെ അലകൾ..

"കോടതി ഉത്തരവാണ് , ഞങ്ങളുടെ  ജോലിക്ക് തടസ്സം നിക്കരുത്‌, ബലം പ്രയോഗിക്കേണ്ടി  വരും  ", പോലീസുകാർ പറഞ്ഞു ......പുച്ചഭാവതോട് കൂടിയുള്ള രാഘവന്റെ നോട്ടം കണ്ടപ്പോളേ അവര്ക്ക് കാര്യം പിടികിട്ടി

" പഴയ മൂർഖൻ ആണ് സാറേ , അത്ര പെട്ടനൊന്നും അങ്ങനെ പേടിക്കില്ല " ഒരു പിസി പറഞ്ഞു ....

"മൂർഖനെ മേരുക്കനല്ലെടോ ലാത്തി " ഒരു ചെറു പുച്ചത്തോടെ തിരിച്ചും അയാൾ പറഞ്ഞു ....

പോലീസുകാർ മുന്നോട്ടു ആഞ്ഞപ്പോൾ ആളുകൾ എല്ലാവരും ചേർന്ന് പ്രതിരോധകോട്ട തീർത്ത്മുന്നോട്ടു വന്നു ....."ചാർജ്" ശബ്ദം മുഴങ്ങി കേട്ടതും അവടെ ആകെമാനം അലവിളികൾ മാത്രമായിരുന്നു ......സ്ത്രീകളുടെ കരച്ചിലും , തല്ലല്ലേ എന്ന് പറഞ്ഞുള്ള ഓട്ടവും , അടികൊള്ളുന്നതിനിടയിലും കുഞ്ഞുങ്ങളെ മാറോടടുത്ത് പിടിച്ചു അവർ ഓടുകയായിരുന്നു ....

ഏറ നേരം കഴിഞ്ഞു ചിലബാട്ടം കഴിഞ്ഞ കടപ്പുറത്ത് ചോരയുടെ മണമുണ്ടായിരുന്നു ......അവടെ കുറെ പേരുടെ ഞരക്കങ്ങൾ മാത്രം ....

" കഴിഞ്ഞോടാ നിന്റെയൊക്കെ വിപ്ലവം , ഇനിയാരുമില്ലെ " ഉറക്കെ കൊമ്പൻ മീശക്കാരന്റെ ചോദ്യം ....

അയാൾ അതിശയപെട്ടു , പൊട്ടിയ നെറ്റിയുമായി ഒരാൾ എഴുനേറ്റു നിൽക്കുന്നു 'രാഘവൻ'...

"താൻ പറഞ്ഞത് ശരിയാടോ , ഇത് ഒരു മൂർഖൻ തന്നെയാ " അയാൾ പിസിയോടു മുറുമുറുത്തു......

ഒറ്റയ്ക്ക് നില്ക്കുന്ന രാഘവനെ കണ്ടു അയാൾ ചോദിച്ചു " ഇനിയും തടയണോ സഖാവിനു ? ഇപ്പോൾ ജീവനെങ്കിലും ഉണ്ട് ഇനി അതും പോകും "

"കുത്തിപോളിക്കടോ അവന്റെ ശവമാടം " , അയ്യാളുടെ മുഖത്തു വല്ലാത്ത ഒരു ഭാവം ആയിരുന്നു , കഴുകന്റെ കണ്ണുകൾ ഇരയെ തേടും പോലെ ...

ആളുകൾ കുഴി  എടുക്കുവാനായ് മുന്നിലേക്കു വന്നു..

" നിർത്തടാ  , എന്റെ രാജുവിന്റെ കുഴി ഞാൻഎടുത്തോളാം", വിറയ്ക്കുന്ന കൈകൾ കൂപ്പി രാഘവൻ പറഞ്ഞു

" അവൻ എടുക്കട്ടടാ , അത് തന്നെയാ അവനു പറ്റിയ ശിക്ഷ ", മീശ പിരിച്ചു കൊണ്ട് അയാൾ ചിരിച്ചു ..ക്രൂരമായ ഒരു ചിരി ..

ആളുകൾ കൈകൊട്ടു രാഘവന് കൊടുത്തു..അപ്പോളേക്കും വീണ്ടും ജനക്കൂട്ടം അടുത്തു തുടങ്ങിയിരുന്നു

"എല്ലാവരും കണ്ടോ , വിപ്ലവം പ്രസങ്ങിച്ചാൽ എന്താകുമെന്നു ഇപ്പോൾ പഠിച്ചില്ലേ " അയാൾ എല്ലാവരെയും ചൂണ്ടി ആക്രോശിച്ചുകൊണ്ട് പറഞ്ഞു

രാഘവൻ മണ്ണിൽ ആദ്യത്തെ വെട്ടു വെട്ടി , ചങ്കു പൊലിയുന്ന വേദനയിലും അയാൾ ആഞ്ഞു ആഞ്ഞു വെട്ടി , അവസാനം എല്ലിൻകൂട് തെളിഞ്ഞു വന്നു ...

അയാൾ വിറച്ചുമാറി പുറകിലേക്ക് ആഞ്ഞു , വല്ലാതെ കിതക്കുന്നുണ്ടായിരുന്നു , "വെള്ളം ആരെങ്കിലും ഇത്തിരി വെള്ളം തരുമോ " അയാളുടെ മുഖത്തു കണ്ടത് ഭയം ആയിരുന്നില്ല വേറെ ഏതോ ഭാവം  ആയിരുന്നു....

"എന്താടാ  വിപ്ലവാഗ്നി ജ്വലിക്കുന്നില്ലേ, കുറെ നാളുകൾക്കു ശേഷമല്ലേ കൂട്ടുകാരനെ കാണുന്നത് . ഒന്ന് ചോദിക്കട സുഘമാണോ എന്ന് " വീണ്ടും കൊമ്പൻ മീശ പിരിച്ചു കൊണ്ട് അയാൾ ചോദിച്ചു ...

രാഘവൻ തലയുയർത്തി അയാളെ ഒന്ന് നോക്കി

" ഞാൻ പേടിച്ചു പോകുമെടാ , നീ ഇങ്ങനെ നോക്കാതെ"

" പേടിക്കണമെടോ നല്ലോണം പേടിക്കണം , ഉടുമുണ്ടഴിയാതെ അരവയറിൽ ഞാനും ദെ കിടകണ എല്ലിൽ കഷ്ണമായി മണ്ണിൽ മറഞ്ഞ രാജുവിനെപ്പോലുള്ള ആയിരങ്ങളുടെ മരണത്തിന്റെ ഉത്തരം ആണടോ താൻ മുന്നേ ചോദിച്ച വിപ്ലവത്തിന്റെ വീര്യം, കറയില്ലാത്ത ഒരു സമൂഹത്തിനെ വാർത്തെടുക്കാൻ , പാവപെട്ടവന് ഒരു നേരമെങ്കിലും ഭക്ഷണം കിട്ടുവാൻ , നന്മയോടെ ,സമാധാനത്തോടെ ജീവിക്കുവാൻ ഞങ്ങൾ കരഞ്ഞ കരച്ചിലാണടോ  വിപ്ലവം"

"പിന്നെ അഗ്നി ജ്വലിക്കുന്നില്ല എന്ന് പറഞ്ഞല്ലോ , കത്തിമുനയിൽ ഒരുത്തനെ തീര്ക്കുന്നതും , പിടിച്ചു വാങ്ങുന്നതും അല്ലടോ വിപ്ലവം , ഉള്ളിന്റെ ഉള്ളിൽ മറ്റുള്ളവനോട് കരുണ കാണിക്കുന്നതും അവന്റെ ദുഖത്തിൽ പങ്കു ചേരുവാനും ഉള്ളതാടോ എന്റെ ജ്വലനം , അതാടോ  ഞാൻ വിശ്വസിക്കുന്ന സത്യവും ... "

"കൊലപാതകം ഒരിക്കൽ ആവാം , നിങ്ങൾ തന്നെ ഒരിക്കൽ നെഞ്ചിൽ ചവുട്ടി കൊന്നു , വീണ്ടും കൊല്ലാൻ വന്നിരിക്കുന്നു , കൊള്ളാം...പക്ഷെ രാഘവൻ മരിച്ചിടില്ല, ഇനി മരിക്കുകയുമില്ല ..."

ഇത് പറഞ്ഞു അയാൾ പികാസ്സിന്റെ അറ്റം വച്ച് സ്വയം കഴുത്തു മുറിച്ചു , ചോര കുഴിലാകെ ചിതറി ...." ഞാൻ മരിക്കുന്നില്ല സാറെ , മരണം ഒന്നിനും അവസാനം അല്ല , പക്ഷെ എനിക്ക് എന്റെ പുറകെ വരുന്നവരെ ഒരുപാട് പഠിപ്പികാനുണ്ട്,ഞാനും പോകുന്നു രാജുവിന്റെ അടുത്തേക്ക് , ചുവപ്പായിരുന്നു രാജുവിനും എനിക്കും ഇഷ്ടം , എന്റെ ചോരയിൽ തന്നെ ചുവപ്പിൽ കുതിർന്നു മരിക്കുന്നതിനു ഒരു സുഖമുണ്ട്" .......

ഇടറി ഇത്രയും പറഞ്ഞു കൊണ്ട് രാഘവൻ മരിച്ചു വീണു ...പോലീസുകാരും, ജനക്കൂട്ടവും  സ്തബ്ധരായി നിന്നു......കുറച്ചു കഴിഞ്ഞു ആംബുലൻസിൽ രാഘവന്റെ ശവവും , രാജുവിന്റെ അവശിഷ്ടവും കൊണ്ടുപോയി ....


ചോര തെറിച്ച കുഴി നാട്ടുകാർ മൂടി ...ഒരു പിടി മണ്ണിൽ അവർ കണ്ണുനീരും കുഴച്ചു ......രക്തസാക്ഷിമണ്ടപം പണിതുയർത്തിയപ്പോൾ അതിനു മുകളിൽ ഇങ്ങനെ എഴുതിയിരുന്നു " സഖാവു പറഞ്ഞത് "................

Saturday 3 October 2015

"നീ "


...........................................

തിരിതെളിക്കുന്നു നീലവാനം മരണസീമ തഴുകിമാറ്റി ,
കനവെടുക്കുന്നു ജീവനാളം അരുണശോഭ ജനിയിൽ നീർത്തി
പലതരങ്ങൾ ,പലനിറങ്ങൾ കോർത്തിണക്കിയ ജീവിതം ,
മുഖരിതങ്ങൾ , കരിവളകൾ ,ചിന്നിമാറിയ പുവുടൽ 
തച്ചനിപ്പോൾ പണിതുവന്നു ചെളിയിൽ മുക്കിയ മനതുമായി ,
ചൊരയെങ്ങൊ ചിന്തിടുന്നു, സ്മൃതികൾ വാടിയ ഓർമയിൽ 
ചുളിവുകൾ, പടവുകൾ പോകയാണി യാത്രയിൽ ,
ബലിയിടാനായി കരുതിവച്ചൊരു നെയ്പോതിക്കൊരു തുണയുമായി
ആർദ്രമായൊരു ചിറകടിയിൽ പൊന്തി വന്നൊരു പനിമഴ ,
പലയിടത്തും പതിയിരുപ്പു ചിറകു വെട്ടിയ നിഴലുകൾ 
കതിരിലെങ്ങൊ കളിപറഞ്ഞൊരു കാലമാമൊരു ജീർണത,
അഴികൾ പലതും തീണ്ടി വച്ചൊരു മറവു ചെയ്തൊരു ശാന്തത 
അഗ്നിയെ പ്രണമിച്ചു സതി ചെയ്തൊരു പാതകം, 
പൊള്ളിയില്ല, പോലിഞ്ഞില്ല പ്രാണനാം സത്യവും 
വലംപട്ടിൽ പൊതിഞ്ഞൊരു കിളിക്കുഞ്ഞിൻ സങ്കടം, 
ഇലകൊഴിഞ്ഞൊരു ശലഭമായി  ഞാൻ പകർനങ്ങനെ ആടവേ
ആത്മഹൂതി ഉഴിഞ്ഞൊരു ചാരമങ്ങനെ കർമമായി,
ആത്മബലം പിഴിഞ്ഞൊരു  കള്ളമങ്ങനെ ചാരമായി 
ബലിപീടം കണ്ണുനീരിൽ പതിയെ മൂകം ശാന്തമായി ,
തിരികെ നോക്കി പിതൃവപ്പോൾ ഓർമകളെ സൂക്ഷ്മമായി 
കണിക വാടിയ പെരാലിൽ കനവു വറ്റിയ പാടുകൾ ,
മഴുവെറിഞ്ഞു നടുവോടിച്ചൊരു ജീവന്റെ ഈടുകൾ
ഇവിടെ   മാറും ജാതികൾ മോണ കാട്ടി ചിരിക്കുന്നു ,
അന്തരംഗം വിജനമായ മനുതജന്മം വികൃതമായി 
പൊള്ളിവീണ വീണകൾ തനിയെയിപ്പോൾ എരിയവേ ,
ശ്രുതിയിടുന്നൊരു കമ്പികൾ ഉരുകിയങ്ങു വീഴവെ 
മാരിനെയ്തൊരു  മേഘമാലയിൽ  മൂടുപടമിന്നുണരവേ  ,
കടമെടുത്തൊരു വർഷരാഗം മൌനമായി പെയ്യവേ 
പാലുവറ്റിയ മാറിടത്തിൽ കരുണതേടി ചെന്നവൾ ,
കൊലമറ്റൊരു പീലിതെടി ചൂടുവാക്കിൽ തള്ളിയോ
കരമടിച്ചു വാങ്ങിയ ജീവിതത്തിൻ വിത്തുകൾ, 
കനിവു കിട്ടാ മന്ത്രമായി വരണ്ടങ്ങ്‌ പോയിടും 
അകമറിഞ്ഞൊരു പുലയൂട്ടിൽ പകയിരുണ്ട് പോയതിൽ ,
മനമറിഞ്ഞൊരു ജാലകത്തിൻച്ചുഴിയിലങ്ങു വീണതോ 
ശലഭമായി ഞാൻ തിരിതെളിച്ചൊരു ഇരുൾപുറ്റിൽ നോക്കവേ ,
മുഖം കണ്ടു ഞാൻ അലറിവച്ച കാമകേളികൾ സോതരെ 
കൂട്ടു തേടും പറവ ഒന്നിന് കൂട്ടമൊന്നു തെറ്റിയാൽ ,
കൂടുമാറ്റി ചൂടുനല്കുമോ തോളുരുമ്മി പറ്റുവാൻ 
ആറ്റുവക്കിൽ കാത്തിരുന്നൊരു അരളിതൻ സ്നേഹവും,
വെമ്പി നീറി പുകയിൽ മുങ്ങി രക്തച്ചന്തന  പുഷ്പവും 
കാത്തിരിക്കാം കാലമേറിയ ദീർക്കമാമ്മീ ചക്രമിൽ ,
അനുവദിക്കുമോ എനിക്കുറങ്ങാൻ നാഴിമണ്ണു  സഹോദരാ...........




Sunday 27 September 2015

മദ്യനിരോധനവും ഉള്ളിവിലയും- ഒരു വിശകലനം ...

എന്താണ് മദ്യം നിരോധിക്കുന്ന കൊണ്ട് സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്...വ്യവസായശാലകൾ പൂട്ടി കുറെ വയറുകൾ പട്ടിണി കിടക്കുന്നത് കാണാനോ ? കുടിയന്മാർ ഇപ്പോളും കുടിക്കുന്നില്ലേ ? ..ഒരു കാര്യം വ്യക്തം ,വംശനാശം സംഭവിച്ചു കൊണ്ടിരുന്ന വാറ്റു രാജാക്കന്മാർ തലപൊക്കിത്തുടങ്ങി എന്നു...


നിരോധം എന്ന വാക്കിന്റെ അർഥം മലയാളത്തിൽ " നിർത്തുക" എന്നു തന്നെയല്ലേ ..അതോ രാഷ്ട്രീയവല്കരണത്തിനു  വേണ്ടി മലയാളഭാഷയുടെ കുറെ വാക്കുകൾ സ്വന്തമായി വാങ്ങി വച്ചിട്ടുമുണ്ടോ...എന്തൊക്കെ കാണണം നമ്മൾ കഴുതകൾ ...ചിരി സഹിക്കാൻ വയ്യാത്തത് അവ്ടെങ്ങുമല്ല ഹയ്യോ ......കേരളത്തിനു സ്വന്തമായി ഒരു നിയമം ഉണ്ടാക്കാൻ അനുവാദം കൊടുത്താൽ എന്തായിരിക്കും ...ലുട്ടാപ്പിയും, കുട്ടുസനും പ്രതിപക്ഷവും മായാവിയും ,രാജുവും ,രാധയും ഭരണപക്ഷവും ..അതെ അവസ്ഥ ആകില്ലേ ...ഒരാളെ കുപ്പിയിലാക്കാൻ മറ്റവർ ഇറങ്ങും ...സ്തിഥി ഇപ്പോളും അധികം വ്യത്യസ്ഥമല്ല  എന്നു ഓർമിപ്പിക്കുന്നു....


മദ്യപാനം കുറചു ജനനന്മയാണ് ഉദ്ദേശമെങ്കിൽ ദയവായി ഈ എളിയവന്റെ അഭിപ്രായം ഒന്ന് നോക്കുക..."ഓരോ ഒരു ലിറ്റെർ കുപ്പിക്കും 150 രൂപ കൂട്ടി ഒരു ലിറ്റർ കുപ്പി വാങ്ങുന്നവനു രണ്ടു കിലോ ഉള്ളി"  ഇതല്ലേ സഹോദരരെ ജനനന്മ .....

വിശകലനം ചെയ്യേണ്ടത് ജനങ്ങളാണ് ...ഇപ്പോളത്തെ കുടിയും കുറയും ,,അധികം കുടിച്ചാൽ ഉള്ളിയും കിട്ടും ...വീട്ടിലും പ്രശ്നങ്ങൾ കുറയും ,നാടിനും 

കനൽപാച്ചിൽ.......

അണയാറായ കനലുകൾ ദഹിക്കുന്നിതാ എന്നിൽ
മിഴിവറ്റാതെ ആളിക്കത്തുവാനായി
കനലിനെ കനവോടുപമിചു കവിവരൻ
കാടിന്യമായൊരു കവിത ചൊല്ലി.............


കനലുകൾ മൂകം കരിച്ചോരാ കനവുകൾ
കരിനിഴൽ  മാലപൊൽ  കൊർത്തുവയ്ക്കെ
നിഴലുകൾ നാഗതളപ്പിൽ തറഞ്ഞൊരു
എകയാം മൂവർണ്ണ സന്ധ്യപോലെ
കാതടച്ച  മന്ദത സിരയിൽ പതിഞ്ഞുപോയി
മൊഴിയുവാനൊ അക്ഷരം വായിൽ തരിച്ചുപോയി...........


കണ്ണുനീർതുള്ളിക്ക്‌ ഉപ്പിൽ കലർപ്പുണ്ട്
കരയാനും വയ്യിനി , കാലവും വിഷമയം
മെഴുകു  ഉരുക്കി ഞാൻ കാഴ്ച്ചയിൽ ചേർത്തു
കാഴ്ചകൾ വിഷമല്ലോ , പക്ഷെ കലർപ്പില്ല
കനലുകൾ കത്തുവാൻ ഇന്ധനം തേടി ഞാൻ
കണ്ണുനീർ തന്നെ ഉധാത്തമാം ഇന്ധനം....


കത്തിയെരിയുന്ന കനവിന്റെ കംബളം
കതിരായി എരിയുന്ന മനസ്സിനെ മൂടി
കനൽപ്പാച്ചിലിൽ മിഴിനീർ വറ്റി ഉടഞ്ഞു
കനലെരിയുവാൻ ഇന്ധനം തീരവേ
തേടിയലഞ്ഞ  നിമിഷങ്ങൾ ശോകമായി
അസ്ഥിര മനസ്സിനെ  കനലുകൾ  ചുട്ടുകൊന്നു
കണ്ണുനീർ മാത്രം പൊഴിയുന്നു വീണ്ടും .....


Monday 21 September 2015

മന്ദാരം

വിരഹമതിനാൽ ഒഴുകുന്ന പുഴപോൽ
അകമറിവതെൻ മനതാരിൽ ആരോ
നിലവൊളിയുമീ  വനമുകിൽ മേലെ
കനവകലുമീ ചിരിയിതൾ മേഘം ...........(വിരഹമതിനാൽ)



പുലരൊളി വിരിയും ജാലകത്തിൽ
അരുമയായി നീയൊരു ചിന്തു പാടി
ശ്രുതിയിതു മീട്ടും വീണപോലെ
പുതുമഴ പൊഴിയും ഉള്ളമാകെ
മലരതു പൂക്കും കാട്ടുചോട്ടിൽ
മനമിതു തളിരും  എന്റെയുള്ളിൽ  ....(വിരഹമതിനാൽ)



തനുവതു നനയും ഹരിതഭൂവിൽ
നനുനനെ നനയും പുളകമായി നീ
കരളിലലിയും  സ്നേഹമായി ഞാൻ
അരികിലണയും പ്രേമമായി നീ
കാലമെന്നും  നിന്റെ ഓർമ
പൂത്തു നില്ക്കും ഹൃദയമാകെ ......(വിരഹമതിനാൽ)

Sunday 20 September 2015

ഭാവനയിൽ

വിഷാദമൂക കടലിനെ തൊട്ടു രാത്രി നിലാവിന്റെ കൂടെ ചെർന്നിരുന്നൂ.മൂടിപുതച്ചു കിടന്നുറങ്ങാൻ വെള്ളിവാനത്തിൻ പുതപ്പു കൂടി ആയപ്പോൾ ജീവിതത്തിലെ ദുഖങ്ങൾ  എങ്ങോ പറന്നുയരുന്നതായി തോന്നി..


മൂടുപടം മാടി കമ്പളത്തിൻ തലപ്പ്‌ ഭൂമിയെ വലംവയ്ക്കാൻ തുടങ്ങിയപ്പോൾ സൂര്യതേജസ്സിന്റെ  ചൂട് നെഞ്ചിൽതട്ടി.ഇളംചൂടു ശരീരത്തിൽ വന്നു തൊട്ടിട്ടും പനിചന്ദ്രിക എണീറ്റില്ല, കൂടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു .സ്വർണവർണ്ണ നിറമുള്ള സൂര്യൻ പൊങ്ങി  വരുന്ന കാഴ്ചയിൽ എന്റെ നിലാവിന്റെ സൌരഭ്യം കുറയുന്നതായി ഞാൻ കണ്ടു ,അവസാനം അത് ഒരു പ്രകാശകിരണം മാത്രമായി വാനിൽ ലയിച്ചു ഇല്ലാതായി ...


അനന്തസീമയിൽ മന്ദമാരുതൻ മൂളിപാട്ടുമായി ഒഴുകുന്നുണ്ടായിരുന്നു .അതിന്റെ ശീതളമായ തഴുകലും ആ ഈണത്തിന്റെ മാധുര്യവും ആസ്വദിച്ച് ഞാൻ പകലിനെ പറഞ്ഞയച്ചു ....പകൽ സൗന്ദര്യമുള്ളതാന്നെങ്കിലും നിലാവിനെ ഞാൻ അത്രയ്ക്ക് സ്നേഹിച്ചിരുന്നു ....


കടലിലലിയുവാൻ പോകുന്ന സൂര്യന്റെ തേജസ്സു വീണ്ടും നീലിമയിൽ ചെർന്നൊഴുകി, പാതി വെന്ത ശരീരവുമായി പനിചന്ദ്രിക എന്നെ തഴുകി ....വീണ്ടും വാനിന്റെ മൂടുപടത്തിൽ തല ചായ്ച്ചു ഞാൻ ഉറങ്ങി ...

Saturday 19 September 2015

വിറയലുകൾ....



മനസാക്ഷി മരവിക്കുന്ന കാഴ്ചകൾ കാണണമെങ്കിൽ യാത്ര ചെയ്യണം ....കനവിന്റെ ഇരിപ്പിടത്തെ മൂകമായി ഒന്ന് തലോടി ..കാറ്റു കൊണ്ട് , മഴ അറിഞ്ഞു ഒന്ന് യാത്ര ചെയ്യാൻ എല്ലാവർക്കും ആഗ്രഹമുണ്ട് ..

തിരുവനന്തപുരത്ത് നിന്നും പാലക്കാടെക്കുള്ള യാത്രയിലാണ് അവനെ പരിച്ചയപെടുന്നത്..തണുത്തു കോച്ചുന്ന രാത്രിയിൽ കമ്പര്ട്ടുമെന്റിലിരുന്നു അവൻ ഒരു സിഗരട്ട് വലിക്കുന്നുണ്ടായിടുന്നു...കഷ്ടി പണ്ട്രണ്ടു വയസ്സ് പ്രായം കാണും ....പുകമണത്തിനു കഞ്ചാവിന്റെ ഒരു മണം.. എന്തായാലും ഇതൊന്നു ചോദിക്കണം എന്ന് വിചാരിച്ചാണ് അടുത്ത് ചെന്നത്...മുഷിഞ്ഞുനാറിയ  വസ്ത്രങ്ങളും  , ഉണങ്ങിയ ശരീരവും ..കണ്ടപ്പോൾ പാവം തോന്നി .. എന്നാലും മനുഷനിലെ സാമൂഹിക ജീവി ഉണർന്നിരിക്കുകയല്ലേ , പെണ്ണുങ്ങളും കുട്ടികളും യാത്ര ചെയ്യുന്ന ഇവിടെ    ഇരുന്നു കഞ്ചാവ് വലിക്കുന്നത് ശരിയല്ലല്ലോ ..

എഴുനെൽക്കടാ..ഞാൻ ദെഷ്യപെട്ട്  പറഞ്ഞു ...കുനിഞ്ഞു എന്നെ ഒന്ന് നോക്കി തമിഴിൽ അവൻ പറഞ്ഞു " വലി താങ്ങ മുടിയലെ സാർ " എനിട്ട്ഇട്ടിരിക്കുന്ന നിക്കർ ഇത്തിരി പൊക്കി കാണിച്ചു ..പൊള്ളിയ പാട് ..അവന്റെ പുറത്തു മുഴുവനും അടികൊണ്ട പാടും.. " വലി മുടിയലെ സാർ ..അന്ത സ്റ്റേഷനിൽ ഇരുന്ത അണ്ണൻ കൊടുത്തതാ ഇത് ..ഇത് വലിച്ചാൽ വലി പോയിടുമെന്നു സൊല്ലി " .തമിഴും മലയാളവും കലര്ത്തി അവൻ പറഞ്ഞു...എന്ത് പറ്റിതെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു , ടൌണിലെ  ഒരു ഹോട്ടലിൽ ആണ് അവൻ പണിയെടുക്കുന്നത് , രണ്ടു വർഷമായി വന്നിട്ട് ..ചെറിയ തെറ്റുകൾക്ക് പോലും അവനെ ക്രൂരമായി അടിക്കാറുണ്ട് ...കഴിഞ്ഞ ദിവസം പാത്രം കഴുകുന്ന ഇടയിൽ രണ്ടെണ്ണം പൊട്ടി..അതിനാണ് തിളച്ച വെള്ളം എടുത്തു ദെഹത്തുഒഴിച്ചത്....അപ്പോൾ തന്നെ ഇറങ്ങി ഓടിയതാണ് എന്ന് ...തമിൾനാട്ടിൽ അമ്മയുണ്ട്എന്നും , വയ്യാതെ കിടക്കുകയാണ് എന്നും ..അത് കൊണ്ടാണത്രേ ഇത്രെയും സഹിച്ചു നിന്നത് ....അത്രയും പറഞ്ഞു അവന്റെ കയിൽ നിന്നും സിഗരറ്റ് താഴെ വീണുപോയി....

ബാല്യം നരകിക്കുന്ന സമൂഹത്തിന്റെ ചെറിയൊരു പൊള്ളൽ അവന്റെ ദേഹത്തു ഞാൻ കണ്ടു ...വിദ്യാഭാസത്തിന്റെയും, നല്ല സംസ്കാരത്തിന്റെയും അടിത്തറയും , അഹങ്കാരമുള്ള നമ്മുടെ പൊതുസമൂഹം ഇങ്ങനെ പ്രവർത്തിക്കുന്നതിൽ എന്താണ് ചെയ്യാനാവുക ...അവനിലെ തെറ്റ് ചൂണ്ടി കാണിക്കാൻ ചെന്ന എനിക്ക് മേൽ ശകാരത്തിന്റെ ഒരു അഗ്നിവർഷം പെയ്യിപ്പിച്ചു കൊണ്ട് അവൻ ചിരിച്ചു...വേദനയിലും ഒരു ചിരി ....ഞാൻ പല പല യാത്രകളിൽ കണ്ട കാഴ്ച , എന്തെ എന്നെ ചിന്തിപ്പിച്ചില്ല ..പലടത്തും ഞാൻ കണ്ട നരകിക്കുന്ന ബാല്യമെന്തെ എന്റെ മനസ്സിൽ തെളിഞ്ഞില്ല ... 


യാത്ര തുടർന്നു...അപ്പോൾ ഓർമ്മകൾ മഴ നനഞ്ഞില്ല , എന്റെ ബാല്യം അതാരുന്നു എന്റെ ചിന്ത ....തിരുത്താനാവാത്ത തെറ്റിന്റെ നേർക്കാഴ്ച...